ലോല മേഖലയാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം
തിരുവനന്തപുരം: നെയ്യാർ–-പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 70.906 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം ഇറക്കി. കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ, മണ്ണൂർക്കര, വിതുര പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനകം പൊതുജനങ്ങൾക്ക് കരട് വിജ്ഞാപനത്തിലുള്ള അഭിപ്രായം മന്ത്രാലയത്തെ അറിയിക്കാം. ജനങ്ങളുടെയും വനംവകുപ്പിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം ഇറക്കുക. അന്തിമ വിജ്ഞാപനം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കണം.പരിസ്ഥിതി, വനം-വന്യജീവി, കൃഷി, റവന്യു, നഗരകാര്യം, ടൂറിസം, ജലസേചനം, മലീനികരണ നിന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പുകളുമായും പ്രദേശവാസികളുമായും കൂടിയാലോചിച്ചാണ് തയ്യാറാക്കേണ്ടത്. കലക്ടർ അധ്യക്ഷയായ സമിതി ഇതിന് മേൽനോട്ടം വഹിക്കും. സങ്കേതങ്ങളുടെ പടിഞ്ഞാറ് ഭാഗം 2.72 കിലോമീറ്റർ, വടക്ക് പടിഞ്ഞാറ് ഭാഗം-2.39 കിലോമീറ്റർ, തെക്ക്–പടിഞ്ഞാറ്–-1.16 കിലോമീറ്റർ, തെക്ക് ഭാഗത്ത് 0.22 കിലോമീറ്റർ വരെ പരിസ്ഥിതി ലോലമേഖലയിൽ ഉൾപ്പെടും.
അഭിപ്രായം അറിയിക്കാൻ; esz--mef@gmail.com. വിലാസം: സെക്രട്ടറി, വനംപരിസ്ഥിതി മന്ത്രാലയം, പര്യാവരൺ ഭവൻ, ജോർ ബാഗ് റോഡ്, ന്യൂഡൽഹി–-110003.
പരിസ്ഥിതി ലോലമേഖലയിൽ മൈനിങ്, ക്വാറി, ക്രഷ് എന്നിവ നിരോധിക്കും. മലിനീകരണത്തിനിടയാക്കുന്ന പുതിയ വ്യവസായങ്ങൾ, നിലവിലുള്ളവയുടെ വിപുലീകരണം, വൻകിട ജലവൈദ്യുത പദ്ധതികൾ, മരവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, സ്‌ഫോടക വസ്‌തുക്കളുടെ സംഭരണം, നദീതീര കൈയേറ്റം, നദിയിൽ നിന്നുള്ള കല്ലുകൾ ശേഖരിക്കൽ, ഖര–പ്ലാസ്‌റ്റിക്, രാസ മാലിന്യങ്ങൾ തള്ളുന്നതിനും നിരോധനമുണ്ട്. നിയന്ത്രിക്കും പരിസ്ഥിതി ലോലമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുതിയ ഹോട്ടലുകൾ, റിസോർടുകൾ, വാണിജ്യപരമായ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പ്രദേശവാസികൾക്ക് സ്വന്തം ഭൂമിയിൽ വീട് നിർമാണമാകാം. ഇവയാകാം മഴവെള്ള സംഭരണം, ജൈവകൃഷി, ഹരിത പദ്ധതികൾ, പുനരുപയോഗ ഊർജം, ഔഷധ, സസ്യതോട്ടങ്ങൾ, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവ അനുവദനീയമാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.