Recent-Post

കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.
ഇടുക്കി: നെടുങ്കണ്ടം കൊച്ചറയിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ കെ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.


സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു  കടക്കുമ്പോൾ അപകടത്തില്‍പ്പെടുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽപ്പെട്ട ബിയയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

 
  


    
    

    




Post a Comment

0 Comments