
പത്തേക്കറിൽ കൃഷി ചെയ്യുന്നതിനുള്ള സമ്മതപത്രം ചടങ്ങിൽ കർഷകർ മന്ത്രിക്ക് നൽകി. പത്തേക്കറിൽ നെൽകൃഷി നടപ്പാക്കുന്നത് വിജയമായാൽ ഏലയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ആകുമെന്നും തിരുവനന്തപുരം ജില്ലയുടെ നെല്ലറയായി നാഞ്ചല്ലൂർ ഏല മാറുമെന്നും അദ്ധ്യക്ഷത വഹിച്ച ഐ.ബി.സതീഷ് എം.എല്‍.എ പറഞ്ഞു.
ജലമാണ് വികസനത്തിന്റെ അടിസ്ഥാനം. കാട്ടാക്കട മണ്ഡലത്തിലെ കിണർ റീചാർജിങ് ഈ വർഷം തന്നെ എല്ലാ പഞ്ചായത്തിലും പൂർണ്ണമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആമച്ചൽ കുളത്തിനു സമീപമുള്ള പൈതല ഏലായിലെ 20 ഹെക്ടറോളം വരുന്ന പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുന്നതിന് ആവശ്യമായ വെള്ളം നെയ്യാറിൽ നിന്ന് പൈതല കുളത്തിലേക്ക് പമ്പ് ചെയ്ത് എത്തിക്കുന്നതിനായി ജലസേചനവകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണിത്. പമ്പ് ഹൗസ്, 50 എച്ച്. പി ,10 എച്ച്.പി പമ്പ്, നടപ്പാലം, ജല വിതരണത്തിനായി വി.സി. ബികൾ എന്നിവ ഉൾപ്പെടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.