Recent-Post

പുലിപ്പാറ - അനാട് - മൊട്ടക്കാവ് റോഡിന്റെ ഉദ്ഘാടനം

ആനാട്: നഗര – ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവൻ റോഡുകളും ആധുനിക രീതിയിൽ നവീകരിക്കാനാണ് ഈ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പുലിപ്പാറ -അനാട് - മൊട്ടക്കാവ് റോഡിന്റെ ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ പരിപാലന കാലാവധി രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുന്ന ‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് ‘ എന്ന പദ്ധതി സംസ്ഥാനത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രവർത്തികൾ സുതാര്യമാക്കിയും ഗുണമേൻമ ഉറപ്പുവരുത്തിയും റോഡുകൾക്കൊപ്പം ആളുകൾക്ക് തൊഴിൽ കൂടി ലഭ്യമാക്കുന്ന തരത്തിൽ സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്. സംസ്ഥാനത്ത് മലയോര ഹൈവേ പദ്ധതി പൂർത്തിയാകുന്ന ആദ്യ ജില്ലയായി തിരുവനന്തപുരം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



 
  


    
    

    




Post a Comment

0 Comments