Recent-Post

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഇനിമുതൽ ഓൺലൈൻ ടിക്കറ്റിംഗ്

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ 04.03.2022 (വെള്ളിയാഴ്ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തുന്നു. www.keralaforestecotourism എന്ന വെബ്സൈറ്റിൽ 03-03-2022(വ്യാഴാഴ്ച) മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്. സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിയ്ക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ-ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിയ്ക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിയ്ക്കുന്നതല്ല.









 
  


    
    

    




Post a Comment

0 Comments