Recent-Post

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

പോത്തന്‍കോട്: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 11 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതികള്‍ അറസ്റ്റിലായി 90 ദിവസമാകാന്‍ 4 ദിവസം ബാക്കി നില്‍ക്കേയാണ് കുറ്റപത്രം നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുല്‍ഫിക്കര്‍ കുറ്റപത്രം നല്‍കിയത്.


ഡിസംബര്‍ പതിനൊന്നാം തിയതിയായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷ് ഒളിവിലിരുന്ന പാണന്‍ വിളയിലെത്തിയ പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുധീഷിന്റെ വെട്ടിയെടുത്ത കാല്‍ സമീപത്തെ റോഡില്‍ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.


 
  


    
    

    




Post a Comment

0 Comments