Recent-Post

സ്കൂൾ-കോളേജ് വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; പാലോട് പോലീസിന്റെ മുന്നറിയിപ്പ്

അപകടകരമായ രീതിയിലുള്ള വാഹന റാലികളും അഭ്യാസ പ്രകടനങ്ങളും
പാലോട്: സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ യാത്ര അയപ്പു ദിനവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികളും അപകടകരമായ രീതിയിലുള്ള വാഹന റാലികളും അഭ്യാസ പ്രകടനങ്ങളും നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.


എസ്‌എസ്‌എല്‍എസി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ യാത്രയയപ്പു ദിനങ്ങളില്‍ ഒത്തുചേര്‍ന്നു നടത്തുന്ന ആഘോഷങ്ങള്‍ പരിധി വിടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി സ്‌കൂള്‍ പരിസരത്തു പ്രവേശിക്കുന്നതു തടയണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കപ്പെടുന്നില്ല. പാലോട് പോലിസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ ഇത്തരം പരിപാടികൾ സംഘടപ്പിക്കുന്നതിന് സ്കൂൾ അധികൃതരുടെ അനുമതി വാങ്ങേണ്ടതും വാഹന റാലികളോ അഭ്യാസപ്രകടനങ്ങളോ നടത്തിയാൽ. ആയത് പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്. (പ്രായപൂർത്തിയാകാത്ത വാരാണെങ്കിൽ മാതാപിതാക്കൾക്കെതിരെയും) . സ്കൂളിന്റെ അനുമതിയില്ലാതെ ഇന്നലെ (മാർച്ച് 26 ന്) ചിതറ പരുത്തി എസ് എൻ വി എച്ച് എസ് എസിലെ +2 വിദ്യാർത്ഥികൾ പാലോട് ആഡിറ്റോറിയത്തിൽ വച്ചു നടത്തിയ യാത്ര അയപ്പു പരിപാടിയുടെ സംഘാടകർക്കെതിരെയും പങ്കെടുത്ത വാഹനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം യാത്ര അയപ്പു പരിപാടികൾ മിതമായ രീതിയിൽ സ്കൂളിൽ തന്നെ നടത്തേണ്ടതും സ്കൂളിന് പുറത്ത് സംഘടപ്പിക്കുന്ന എല്ലാ പരിപാടികൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.

 
  


    
    

    




Post a Comment

0 Comments