സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുത്തത്.
സമാപന സമ്മേളനം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചുവർചിത്രകലയ്ക്ക് ഇപ്പോൾ വലിയ ജനകീയത കണ്ടുവരുന്നുവെന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ തനത് കലാ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപം എന്ന നിലയിൽ ചുവർച്ചിത്രത്തിന് ടൂറിസം മേഖലയിൽ വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ചുവർചിത്രങ്ങൾ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന വിദേശികൾക്കു കൂടി ഉപയോഗപ്പെടുന്ന വിധത്തിൽ ചുവർചിത്ര കലാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വാസ്തുവിദ്യാ ഗുരുകുലത്തിലെ കലാകാരനും അധ്യാപകനുമായിരുന്ന കെ.പി.ഇന്ദുനാഥിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ഗോപി ചേവായൂറിന് മന്ത്രി സമ്മാനിച്ചു. ശിൽപവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.
അതിപുരാതനവും അതിസങ്കീർണവുമായ ചായക്കൂട്ടുകളിലൂടെ വർണ വിസ്മയം തീർക്കുന്ന ചുവർചിത്രങ്ങളുടെ വീണ്ടെടുപ്പിനായി വാസ്തുവിദ്യാ ഗുരുകുലം നടത്തുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്തവർക്കും ഗുരുകുലം അധ്യാപകർക്കും സർട്ടിഫിക്കറ്റും ഉപഹാരവും ചടങ്ങിൽ വിതരണംചെയ്തു.
വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ.ജി. ശങ്കർ, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ്
ക്രിഷ്ണമാചാരി,ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ, വാസ്തുവിദ്യാ ഗുരുകുലം
വൈസ് ചെയർമാൻ ആർ.അജയകുമാർ, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ എന്നിവർ സംസാരിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.