Recent-Post

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പഡീക്കോണം ഗാന്ധിപുരം പുതുവൽ പുത്തൻകട സ്വദേശിയും മൂഴി വടക്കേകോണം തെക്കതിൽ വീട്ടിൽ താമസിക്കുന്ന അഭി എന്നു വിളിക്കുന്ന അഭിലാഷ് (38)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇക്കഴിഞ്ഞ 6-ാം തിയതി രാത്രി 9.30 മണിയോടുകൂടി വീടിന്റെ മുന്നിൽ ചീത്ത വിളിച്ചത് ചോദ്യം ചെയ്ത അയല്ഴവാസിയായ ഷിബു എന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടത്താണ് ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾക്കെതിരെ നെടുമങ്ങാട്, കഴക്കൂട്ടം, പോത്തൻകോട് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഷിബുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്ഴെറ നേതൃത്വത്തിൽ എസ് ഐ സൂര്യ കെ ആർ, എ എസ് ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ബിജു സി, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




 
  


    
    

    




Post a Comment

0 Comments