Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഒരുമിച്ച് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു


തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഒരുമിച്ച് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ, ടാക്സി നിരക്കുകൾ കൂട്ടുന്നതിനുള്ള ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള കിലോമീറ്ററുകൾക്ക് 15 രൂപ വീതവും വർധിപ്പിക്കാനാണ് ശുപാർശ. 1500 സിസി വരെയുള്ള ടാക്സി വാഹനങ്ങൾക്ക് അഞ്ചു കിലോമീറ്റർ വരെ 210 രൂപയും ശേഷമുള്ള കിലോമീറ്ററുകൾക്ക് 18 രൂപ വീതവും ഈടാക്കാം. 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് മിനിമം ചാർജ് 240 രൂപയാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.

സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് 30ന് ചേരുന്ന എൽഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്ന സൂചനയും മന്ത്രി നൽകി. മാർച്ച് 24 മുതൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.




 
  


    
    

    




Post a Comment

0 Comments