Recent-Post

കൂടുതല്‍ ലാഭം കിട്ടുന്നതിനായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; ഒടുവിൽ പിടിയിലായി

കൂടുതല്‍ ലാഭം കിട്ടുന്നതിനായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി

ആര്യനാട്: കൂടുതല്‍ ലാഭം കിട്ടുന്നതിനായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം പാളയത്തിന്‍മുകളില്‍ താമസിക്കുന്ന രാജേഷ് എന്ന ജലാലുദ്ദീനാണ്(30) അറസ്റ്റിലായത്.

ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി എ ശങ്കറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ ലാഭം കിട്ടുന്നതിനാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയത് എന്ന് സിഐ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

 
  


    
    

    




Post a Comment

0 Comments