
നെടുമങ്ങാട് കുടുംബ കോടതിയില്‍ കേസുമായി ബന്ധപ്പെട്ടെത്തിയ വെഞ്ഞാറമൂട് കലുങ്കിന്‍മുകള്‍ സനാമന്സിലില് മുജീബിന്റെ വാഹനം റവന്യൂ ടവറിനു മുന്നില്‍ പാര്‍ക്കു ചെയ്യുന്നതിനിടയിലാണ് മരം വീണത്. അപകടത്തിനു തൊട്ടുമുന്‍പ് വാഹനത്തിലുണ്ടായിരുന്ന മുജീബിന്റെ പിതാവും ഭാര്യയും വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനാലും സമീപത്തുണ്ടായിരുന്നവര്‍ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി.
മാസങ്ങള്‍ക്ക് മുന്‍പും ഈ മരത്തിന്റെ ഒരു ശിഖരം ഒടിഞ്ഞ് വീണ് രണ്ടു വാഹനങ്ങള്‍ തകര്‍ന്നിരുന്നു. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം വരുമെന്ന് മുജീബും 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഷണ്മുഖനും പറഞ്ഞു. നെടുമങ്ങാട് അഗ്നിരക്ഷാസേനാ വിഭാഗമെത്തിയാണ് മരം മാറ്റി വാഹനങ്ങള്‍ നീക്കംചെയ്തത്. നെടുമങ്ങാട് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആള്‍ത്തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു അപകടമെങ്കിലും ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.