കണിയാപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയെന്നാണ് സംശയം. പൊലീസ് പരിശോധനയ്ക്കിടയിലും സര്‍വീസ് മുടങ്ങിയില്ല. ഇന്ന് രാവിലെ തമ്പാനൂര്‍ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്റര്‍നെറ്റ് കോളിലൂടെയായിരുന്നു ഭീഷണി. തുടര്‍ന്ന് യാത്രക്കാരെയെല്ലാം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും പൊലീസും എത്തി വ്യാപക പരിശോധന നടത്തി. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.