Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇനിമുതൽ മാസ്ക് വേണ്ട; കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

ഡൽഹി: മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി.

കോവിഡ് വ്യാപനം തടയാൻ 2020-ലാണ് മാസ്കും കൂടിച്ചേരലുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാർച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് നിർദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകൾ നൽകുന്നത്.

കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കും.




 
  


    
    

    




Post a Comment

0 Comments