Recent-Post

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: മുൻ എംപിയും. മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. ചിറയന്‍കീഴില്‍ നിന്ന് രണ്ട് തവണ ലോക്‌സഭാ അംഗമായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാജ്യസഭാ അംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ കഴകൂട്ടത്ത് നിന്നായിരുന്നു നിയമസഭയിലെത്തിയത്. എകെ ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നിയമസഭയില്‍ നിന്ന് എംഎൽഎ സ്ഥാനം രാജിവെച്ചിട്ടുണ്ട്. വെമ്പായത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രേംനസീറിന്റെ സഹോദരിയായ സുഹറയാണ് ഭാര്യയും, നിഷാന്ത്, നിഷാന എന്നിവർ മക്കളുമാണ്.

സംസ്കാരം നാളെ

രാവിലെ 10ന് കെ പി സി സി ഓഫീസിലും 11 ന് ഡിസിസി ഓഫീസിലും തുടർന്ന് തലേക്കുന്നിൽ വീട്ടിലും പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് 5 ന് പേരുമല ജുമാ മസ്ജിത് ഖബർസ്ഥാനിൽ ഖബറടക്കും.







 
  


    
    

    




Post a Comment

0 Comments