വിതുര: ആനപ്പാറ വാർഡിലെ ജാഗ്രത സമിതിയുടെയും നെടുമങ്ങാട് എക്സൈസ് റേഞ്ചിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ആനപ്പാറ ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സിവിൽ എക്സൈസ് ഓഫീസർ രാജേഷ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ആർ.രാജേഷ് എന്നിവരാണ് ക്ലാസ് നയിച്ചത്. ലഹരി ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ചും അത് വഴി സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്
പിടിഎ പ്രസിഡന്റ് ഷംനയുടെ അധ്യക്ഷതയിൽ നടന്ന ബോധവൽക്കരണ ക്ലാസ് വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്. എം.സുചിത്ര, ഐ. സി. ഡി.എസ്. സൂപ്പർവൈസർ സുജിത മാത്യു, പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിദ്യ വിശ്വൻ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് ഷിബു, പിടിഎ വൈസ് പ്രസിഡന്റ് രാജേഷ്, ജാഗ്രത സമിതി കൺവീനർ അനിതകുമാരി എന്നിവർ സംബന്ധിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.