കെഎസ്ആർടിസി ബസിനുള്ളിൽ മോഷണം നടത്തി
കൊട്ടാരക്കര: കെഎസ്ആർടിസി ബസിനുള്ളിൽ മോഷണം നടത്തി ബസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റിൽ. എഴുകോൺ പെരുമൺ,പനയം സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല അപഹരിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ എഴുകോൺ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തിരുനെൽവേലി കോവിൽപെട്ടി രാജഗോപാൽ നഗറിൽ മീനാക്ഷി (21) ആണ് അറസ്റ്റിലായത്.എഴുകോൺ ഐഎസ്എച്ച്ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള , ജയപ്രകാശ്, എഎസ്ഐ അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി , കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതായി പൊലീസ് പറഞ്ഞു






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.