Recent-Post

ആറ്റിങ്ങൽ വാഹനാപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങല്‍:  ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കഴക്കൂട്ടം സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് അച്ചു. പരിക്കേറ്റ അച്ചുവിന്റെ സുഹൃത്തിന്റെ നില ഗുരുതരമായി തുടരുന്നു.


 അപകടത്തെ തുടര്‍ന്ന് ലോറിയ്ക്ക് തീപ്പിടിച്ചു. സൈക്കില്‍ മെറ്റീരിയല്‍സ് കയറ്റിവന്ന ലോറിയാണ് ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചത്. ലോറിയുടെ എണ്ണ ടാങ്കില്‍ ബൈക്ക് ഇടിച്ചതാണ് തീപ്പിടിക്കാന്‍ കാരണം. ദേശീയ പാതയില്‍ ലോറിയ്ക്ക് തീപിടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലിസ് എത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചിത്.





 
  


    
    

    




Post a Comment

0 Comments