നെടുമങ്ങാട്: ഗവ. ഠൗൺ എൽപി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ എൽ.എസ്.ജി.ഡിയുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. പുതിയ കെട്ടിടത്തിനായി സ്കൂൾ പിടിഎയുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആവശ്യമാണ് ഇതുലൂടെ യാഥാർത്ഥ്യമാകുന്നത്.
ഇരുന്നൂറ് വർഷം പൂർത്തിയായ ഈ സ്കൂളിന് കെട്ടിട നിർമ്മാണത്തിനും പൈതൃക -ചരിത്ര സ്മരണകൾ നിലനിർത്തും വിധം വരും തലമുറയ്ക്ക് പകർന്നു നൽകുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് ഫണ്ട് വിനിയോഗിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.