Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മദ്യപാനത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി


വിഴിഞ്ഞം: മദ്യപാനത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഉച്ചക്കടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സുഹൃത്ത് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഉടൻ തന്നെ സജികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.


 
  


    
    

    




Post a Comment

0 Comments