Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബസ് മാനേജരുടെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ

ബസ് മാനേജരുടെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: ബസ് മാനേജരുടെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ. കാവനാട് ഇമ്മാനുവൽ ഹൗസിൽ ഇമ്മാനുവൽ റോബർട്ട് എന്ന അജി (27) ആണ് പിടിയിലായത്. ചവറ റൂട്ടിൽ സർ‌വീസ് നടത്തുന്ന ശ്രീശാസ്താ ബസിലെ ജീവനക്കാരനാണ് ഇയാൾ. കൊല്ലം സിറ്റിയിൽ സർവീസ് നടത്തുന്ന അമ്പാടി ബസിന്റെ മാനേജർ അനിൽരാജാണ് ആക്രമിക്കപ്പെട്ടത്.


കഴിഞ്ഞ 24ന് ഉച്ചയ്ക്ക് ശക്തികുളങ്ങര മരിയാലയം ജംക്‌ഷന് സമീപം വച്ചാണ് ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ തർക്കമുണ്ടായത്. മുൻപും ഇവർ തമ്മിൽ വിരോധമുണ്ടായിരുന്നു. അജി ബസിൽ സൂക്ഷിച്ചിരുന്ന കമ്പി വടി കൊണ്ട് അനിൽരാജിനെ അടിച്ചു. ഇയാളുടെ കൈ ഒടിഞ്ഞ് തൂങ്ങി. തുടർന്ന് ഒളിവിൽ പോയ അജിയെ നെടുമങ്ങാട് നിന്നാണ് പൊലീസ് പിടികൂടിയത്. സമയക്രമത്തിലെ തർക്കത്തെത്തുടർന്നു സ്വകാര്യ ബസ് മാനേജരുടെ കൈ അടിച്ചോടിച്ചത്.


 
  


    
    

    




Post a Comment

0 Comments