Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രക്കാരന് പരിക്ക്

നന്ദിയോട്: ബൈക്കിൽ സഞ്ചരിച്ചിരുന്നയാളെ കാട്ടുപന്നിയിടിച്ചിട്ടു. നന്ദിയോട് പച്ച നല്ലാങ്കോട്ടുകോണം സ്വദേശി പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിൽ റോഡിലേക്കിറങ്ങിയ പന്നി ആക്രമിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ ചെറ്റച്ചൽ ജംക്‌ഷനിലെ കടയടച്ചു വീട്ടിലേക്കു മടങ്ങവേ പാലോട് റോഡിൽ കാലങ്കാവിനു സമീപമാണു സംഭവം. ഇടിയുടെ ആഘാതത്തിൽ പ്രദീപ് റോഡിലേക്ക് തെറിച്ചു വീണു പരുക്കേറ്റു. സാരമായി പരുക്കേറ്റ പന്നിയെ വനം വകുപ്പ് അധികൃതർ വെടിവച്ചു കൊന്നു മറവു ചെയ്തു. പ്രദീപിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

 
  


    
    

    




Post a Comment

0 Comments