Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കല്ലാർ - പൊന്‍മുടി റോഡില്‍ വീണ്ടും കാട്ടാന ഇറങ്ങി

കല്ലാർ: കല്ലാർ - പൊന്‍മുടി റോഡില്‍ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെയാണ് കാട്ടാന റോഡിലിറങ്ങി നിന്നത്. മൂന്നാമത്തെ ഹെയര്‍പിന്‍ വളവിലാണ് ആന റോഡിലേക്കിറങ്ങിയത്. പൊന്‍മുടിയിലേക്കുള്ള കെ.എസ്.ആര്‍.ടി ബസ് ആനയെ കണ്ടതോടെ റോഡില്‍ നിര്‍ത്തിയിട്ടു. യാത്രക്കാര്‍ ബഹളം വെച്ചെങ്കിലും ഡ്രൈവറും കണ്ടക്ടറും യാത്രക്കാരോട് ശാന്തരാവാന്‍ ആവശ്യപ്പെട്ടു. അര മണിക്കൂറോളം റോഡിൽ നിന്ന ആന പിന്നീട് വനത്തിലേക്ക് തന്നെ മടങ്ങി.


രണ്ടു മൂന്നു ദിവസമായി പതിവായി ആന റോഡിലേക്ക് ഇറങ്ങാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ആന റോഡിരകില്‍ നിന്ന വലിയ മരവും വൈദ്യത പോസ്റ്റും മറിച്ചിട്ടിരുന്നു. മരം വീണു ഇലക്ട്രിക് ലൈന്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധവും താറുമാറായിരുന്നു. പൊന്‍മുടിയിലേക്കുള്ള വിനോദസഞ്ചാരം നിർത്തിവച്ചിരിക്കുന്നതിനാൽ സഞ്ചാരികൾ വരാതെയായതോടെ ആനകൾ ഒറ്റയ്ക്കും കൂട്ടത്തോടെയും റോഡിലേക്ക് വരുന്നത് പതിവാണ്.
 
  


    
    

    




Post a Comment

0 Comments