പ്രതി കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്ര. 2014ൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഒന്നരവർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങി മറ്റ് ചില കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
മോഷണം നടത്തുമ്പോൾ ആരെങ്കിലും തിരിച്ച് ആക്രമിക്കാനോ, പ്രതിരോധിക്കാനോ ശ്രമിച്ചാൽ ഇവരെ വകവരുത്തുന്നതാണ് ഇയാളുടെ രീതി. തമിഴ്നാട്ടിൽ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയാണ് ഇയാൾ. ഡിസംബറിലാണ് രാജേന്ദ്ര തിരുവനന്തപുരത്തെത്തിയത്. രാജേഷ് എന്ന പേരിൽ പേരൂർക്കടയിലെ ഒരു ചായക്കടയിൽ ജോലിക്ക് കയറി. കത്തിയുമായാണ് നടപ്പ്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.