Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിനീതയുടെ കൊലപാതകത്തില്‍ പ്രതിയുടെതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

അമ്പലമുക്ക്: കുറവൻകോണത്ത് യുവതിയുടെ കൊലപാതകത്തില്‍ പ്രതിയുടെതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവം നടന്ന ദിവസം അമ്പലമുക്ക്-കുറവൻകോണം റോഡിലൂടെ സംശയാസ്പദമായി നടന്നുപോകുന്നയാളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ കൈയിൽ മുറിപ്പാടുണ്ടായിരുന്നതായി സാക്ഷിമൊഴിയുമുണ്ട്.


കരുപ്പൂര് സ്വദേശി വിനീത (38) യെയാണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് ചോരവാർന്നായിരുന്നു മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.

ചെടി നനക്കായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറുന്നത് കണ്ടവരുണ്ട്. അതിന് ശേഷം സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കം ഉണ്ടായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് കരുതുന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവൻറെ മാല കാണാനില്ല. വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

 
  


    
    

    




Post a Comment

0 Comments