അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ യുവാവിൽ നിന്നുമാണ് കേസിലെ മുഖ്യപ്രതിയായ റാഷിദ പണം തട്ടിയെടുത്തത്. യുവാവിന് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായിരുന്നു താല്‍പര്യം ഇതിൻറെ അടിസ്ഥാനത്തിൽ സമൂഹ മാധ്യമങ്ങൾ വഴി യുവതിയും യുവാവും തമ്മിൽ പരിചയപ്പെടുകയായിരുന്നു. യുവതി തൃശൂരിലെ അനാഥ മന്ദിരത്തിലാണ് താമസിക്കുന്നതെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചു.
കാന്‍സര്‍ രോഗബാധിതയാണെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചശേഷം ചികിത്സയുടെ ആവശ്യത്തിനെന്ന പേരില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. മകളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ യുവാവിന് കാണിച്ചു നൽകിയാണ് ഇരുവരുംബന്ധം സ്ഥാപിച്ചത് എന്ന് അരീക്കോട് പോലീസ് പറഞ്ഞു. ഇതിനിടയിൽ യുവാവ് യുവതിയെ വിവാഹം കഴിക്കണമെന്ന് അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.
ശേഷം യുവാവ് തന്നെ പ്രതികളെ തിരുവനന്തപുരത്തെത്തി കണ്ടെത്തുകയും ഇതിൻറെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവാവിന്റെ പരാതിയിൽ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളായ ദമ്പതികളെ വർക്കലയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ ദമ്പതികൾ മറ്റ് ആളുകളെയും വഞ്ചിട്ടുണ്ടോ എന്ന് അരീക്കോട് പോലീസിൻറെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ് എന്ന് അരീക്കോട് എസ്.എച്ച.ഒ സിവി ലൈജു മോൻ പറഞ്ഞു. സംഭവത്തിൽ ദമ്പതികൾക്കെതിരെ വഞ്ചന ഉൾപ്പെടെയുള്ള കേസ് ചുമത്തി മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.