Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മാവേലി സ്റ്റോർ ലൊക്കേഷൻ കണ്ടെത്താൻ "ട്രാക്ക് സപ്ലൈകോ" ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ "ഫീഡ് സപ്ലൈകോ "മൊബൈൽ ആപ്പുകൾ പുറത്തിറക്കി

തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കി കൊണ്ടുള്ള മൊബൈൽ ആപ്പ് "ട്രാക്ക് സപ്ലൈകോ:, സപ്ലൈകോയുടെ സേവനങ്ങൾ സംബന്ധിച്ച ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന "ഫീഡ് സപ്ലൈകോ" എന്ന മൊബൈൽ ആപ്പുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പുറത്തിറക്കി. സപ്ലൈകോയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്കരണങ്ങളുടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.


കൃസ്തുമസ് പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ നടത്തിയ മത്സര വിജയികളെ ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനില്‍ തിരഞ്ഞെടുത്തു. 5000 രൂപയ്ക്കു മുകളില്‍ സാധനം വാങ്ങിയ പുരുഷന്‍മാരെയും സ്ത്രീകളേയും പ്രത്യേകം നറുക്കിട്ട് ഒരു പുരുഷനും ഒരു വനിതയ്ക്കും 5000/- രൂപയുടെ സമ്മാനം നല്‍കി. പ്രസ്തുത തുക വിജയികളുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതാണ്. പുരുഷ വിഭാഗത്തില്‍ ഒന്നാം സമ്മാനം ഇടുക്കി ജില്ലയിലെ നേരിയമംഗലം മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ അഹ്ദുള്‍ റഹിമാന്‍ (രജിസ്ട്രേഷന്‍ നമ്പർ–441), വനിതാ വിഭാഗത്തില്‍ നിന്നും ആലപ്പുഴ ജില്ലയിലെ കളർകോട് ലാഭം മാർക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ഡോലമ്മ യേശുദാസും (രജിസ്ട്രേഷന്‍ നമ്പർ – 497) നേടി.


ഇതോടൊപ്പം സപ്ലൈകോയുടെ രണ്ടു മൊബൈല്‍ ആപ്പുകളുടെ ഉദ്ഘാടനവും നടന്നു. ആദ്യത്തേത് സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷന്‍ അറിയാന്‍ കഴിയുന്ന 'Track Supplyco’, രണ്ടാമത്തേത് സപ്ലൈകോയുടെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുന്ന ‘Feed Sypplyco’ എന്ന മൊബൈല്‍ ആപ്പും മന്ത്രി പ്രകാശനം ചെയ്തു. സപ്ലൈകോയുടെ പ്രവർത്തനം കൂടുതല്‍ ജനകീയമാക്കാനും മെച്ചപ്പെടുത്താനും ഇത്തരം നൂതന പരിഷ്കാരങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ എം.ഡി സഞ്ജീവ് കുമാർ പട്ജോഷി ഐ. പി. എസ്, സപ്ലൈകോയിലെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 
  


    
    

    





Post a Comment

0 Comments