Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൊലീസുകാർ ഇടനിലക്കാരാകരുതെന്ന് നെടുമങ്ങാട് ഡിവൈഎസ്പി

നെടുമങ്ങാട്: പൊലീസുകാർ ഇടനിലക്കാരാകരുതെന്ന് നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ. പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ നടപടിയുണ്ടാകുമെന്നും പൊലീസുകാർക്ക് ഡിവൈഎസ്പിയുടെ നിർദ്ദേശം.

അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദിവാസി ഊരുകളിലെയും പോക്‌സോ കേസുകളിലെയും ഇരകളെ പോലീസ് സ്വാധീനിക്കുകയും ഇടനിലക്കാരാകുകയും അഭിഭാഷകരെ തരപ്പെടുത്തിക്കൊടുക്കുകയും ചെയുന്നു എന്ന പരാതി നേരത്തെയും ഉയർന്നിരുന്നു. ഇത്തരത്തിൽ അഭിഭാഷകരെ വച്ചാൽ കുറ്റപത്രത്തിൽ മാറ്റങ്ങൾ വരുത്താമെന്നുമുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തന്റെ കക്ഷിയെ മറ്റൊരു അഭിഭാഷകനെ പോലീസുകാർ സ്വാധീനിച്ച് മറ്റൊരു അഭിഭാഷകനെ തരപ്പെടുത്തിക്കൊടുക്കാൻ പ്രേരിപ്പിച്ചു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയത്.



 
  


    
    

    




Post a Comment

0 Comments