Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിനീതയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു

അമ്പലമുക്ക്: കുറവൻകോണത്തെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവും സിസിടിവി ദൃശ്യവും പൊലീസ് പുറത്തു വിട്ടു. അമ്പലംമുക്ക്–കുറവൻകോണം റോഡിലെ കടയിലെ ജീവനക്കാരി വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടിൽ വിനീത വിജയൻ (38) ആണ് കഴിഞ്ഞ ഇന്നലെ കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാർപ്പോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം.


ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാൾ കയറിപോകുന്നതും തുടർന്ന് 20 മിനിട്ടിനുള്ളിൽ പുറത്തേക്കു പോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. കടയിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഇയാളുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. അതിനുശേഷം ഉച്ചവരെ കടയിലേക്ക് ആരും വന്നിട്ടില്ല. കയ്യിൽ മുറിവേറ്റതിനാൽ ഇയാളെ കണ്ടെത്താൻ വേഗത്തിൽ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാൾ ആശുപത്രികളിൽ ചികിൽസ തേടിയോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.

 
  


    
    

    




Post a Comment

0 Comments