Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചുള്ളിമാനൂരിൽ സ്കൂട്ടറിൽ കഞ്ചാവ് കിടത്തിയവരെ അറസ്റ്റ് ചെയ്തു

സ്കൂട്ടറിൽ കഞ്ചാവ് കിടത്തിയവരെ അറസ്റ്റ് ചെയ്തു
നെടുമങ്ങാട്: ചുള്ളിമാനൂരിൽ സ്കൂട്ടറിൽ കഞ്ചാവ് കിടത്തിയവരെ അറസ്റ്റ് ചെയ്തു. വഞ്ചുവം സ്വദേശികളായ അൻഷാദ്, അനസ് എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തത്.


എക്സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഹോണ്ട ഡിയോ(KL21T4069) സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 110ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എൻഡിപിഎസ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബിആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ അനിൽകുമാർ, നാസറുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഷജിം, ഷജീർ, മുഹമ്മദ് മിലാദ്, ശ്രീകേഷ്, അധിൽ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 
  


    
    

    




Post a Comment

0 Comments