Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വീണ്ടും കസ്റ്റഡി മരണം; സംഭവം തിരുവനന്തപുരത്ത്

വീണ്ടും കസ്റ്റഡി മരണം
തിരുവല്ലം: വീണ്ടും കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് കുമാറെന്ന യുവാവാണ് കസ്റ്റിഡയിലിരിക്കെ ഇന്നു രാവിലെ മരിച്ചത്.തിരുവല്ലം പോലിസ് സ്റ്റേഷനിൽ ആണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദമ്പതികളെ കൈയേറ്റം ചെയ്ത കേസിലാണ് നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാറടക്കം അഞ്ചു പേരേ തിരുവല്ലം പൊലീസ് കസ്റ്റ‌ഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾക്കു നെഞ്ചുവേദന അനുഭവപ്പെട്ടു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതമാണെന്നു ഡോക്റ്റർ സംശയം പ്രകടിപ്പിച്ചു. തുടർന്നു മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 11 മണിയോടെ മരണം സംഭവിച്ചു.


കസ്റ്റഡിയിൽ പൊലീസ് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പരാതിയെത്തുടർന്ന് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്കു കൈമാറും.


 
  


    
    

    




Post a Comment

0 Comments