ജഗതി: ജഗതി പാലത്തിന് സമീപം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ, ഡീസൽ പമ്പ് കോർപറേഷൻ പൂട്ടി. ലൈസൻസ് എടുക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ പല തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിന്നിരുന്നതിനാൽ ഡീലർഷിപ് നേടിയിരുന്ന വ്യക്തി ഇതിനു തയാറായിരുന്നില്ലെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു.
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.മിത്രൻ, ഷാജി കെ. നായർ, ശ്രീകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പമ്പ് പൂട്ടിയത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.