Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഒൻപതു വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

ഒൻപതു വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ

കല്ലമ്പലം: ഒൻപതു വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ മധ്യവയസ്കൻ അറസ്റ്റിൽ. രമണൻ(47) നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.



ഫെബ്രുവരി എട്ടിന് മാതാപിതാക്കൾ ജോലിക്കു പോയ സമയം ബന്ധുവീട്ടിൽ കളിക്കുകയായിരുന്ന കുട്ടിയെ കേക്ക് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി ഭയന്ന് ആരോടും വിവരം പറഞ്ഞില്ല. കഴിഞ്ഞ ദിവസം വീണ്ടും പ്രതി കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിക്കുകയും കുട്ടി ഭയന്ന് വീട്ടുകാരോട് പറയുകയുമായിരുന്നു.

തുടർന്ന് മാതാപിതാക്കൾ കല്ലമ്പലം സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം ഇൻസ്‌പെക്ടർ ഫെറോസ് ഐ, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, അനിൽകുമാർ, ജയൻ, എഎസ്ഐമാരായ സുനിൽകുമാർ, നജീബ്, എസ് സിപിഒമാരായ ഹരിമോൻ, അജിത്കുമാർ തുടങ്ങിയവരുടെ നേതൃത്ത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments