Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെമ്പായം തീപിടിത്തം: മാങ്കോട് രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു

വെമ്പായം: വെമ്പായത്ത് സ്വകാര്യ വ്യാപാര സമുച്ഛയത്തിലുണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച ജീവനക്കാരൻ ചിറമുക്ക് നിസാമിന്റെ (47) വസതിയും കത്തി നശിച്ച വ്യാപാര സ്ഥാപനവും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സന്ദർശിച്ചു. നിസാമിന്റെ കുടുംബാംഗങ്ങളെയും കത്തി നശിച്ച കടയിലെ മറ്റു തൊഴിലാളികളെയും വ്യാപാരികളെയും അദ്ദേഹം ആശ്വസിപ്പിച്ചു.മൂന്ന് കുട്ടികളടങ്ങിയ നിസാമിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നും ലക്ഷങ്ങൾ വായ്പ എടുത്ത് ആരംഭിച്ച പ്രവാസിയായ വ്യാപാര സ്ഥാപന ഉടമയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 



സിപിഐ ലോക്കൽ സെക്രട്ടറി വെമ്പായം നുജൂം, ചിറത്തലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ, വെമ്പായം ബ്രാഞ്ച് സെക്രട്ടറി സുധാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.








 
  


    
    

    




Post a Comment

0 Comments