Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എംഎൽഎയുടെ കാർ അടിച്ചു തകർത്തു

എംഎൽഎയുടെ കാർ അടിച്ചു തകർത്തു 
കോവളം: കോവളം നിയോജകമണ്ഡലം എംഎൽഎ എം. വിൻസെന്റിനറെ കാർ അടിച്ചു തകർത്തു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷാണ് എംഎൽഎയുടെ കാർ അടിച്ചു തകർത്തത്. സംഭവത്തിൽ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.


ബൈക്കിലെത്തിയ സന്തോഷ് കമ്പിപ്പാര കൊണ്ട് കാറിന്റെ ഗ്ലാസും മുൻവശവും അടിച്ചു തകർക്കുകയായിരുന്നു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു എംഎൽഎയുടെ കാർ. കാറിൽ എംഎൽഎ ബോർഡും ഉണ്ടായിരുന്നു. അതേസമയം, പ്രതിയായ സന്തോഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.



 
  


    
    

    




Post a Comment

0 Comments