ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്ത താലൂക്ക് കൺവൻഷനുകൾ തീരുമാനിച്ചു. ഏറനാട് താലൂക്ക് കൺവൻഷൻ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം കെ വസന്ത ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ കെ ബിനു (തിരൂർ), കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജോയിന്റ് സെക്രട്ടറി ടി അഖിൽദാസ് (കൊണ്ടോട്ടി), അധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ എച്ച് വിൻസെന്റ് (നിലമ്പൂർ), കെജിഒഎ ജില്ലാ സെക്രട്ടറി എം ശ്രീഹരി (പൊന്നാനി), കെഎംസിഎസ്യു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ മധുസൂദനൻ (പെരിന്തൽമണ്ണ), കെജിഒഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നൗഫൽ (തിരൂരങ്ങാടി) എന്നിവർ കൺവൻഷനുകൾ ഉദ്ഘാടനംചെയ്തു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.