Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനാട് ഗ്രാമപഞ്ചായത്ത് തെരുവുവിളക്കുകൾ കത്തിയിട്ട് മാസങ്ങൾ ഏറെ

 തെരുവുവിളക്കുകൾ കത്തിയിട്ട് മാസങ്ങൾ ഏറെ

ആനാട്
: ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ മിഴിയണഞ്ഞിട്ട് മാസങ്ങൾ ഏറെ എന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി പുതിയ തെരുവ് വിളകൾക്കും പഴയ തെരുവുവിളക്കുകൾ മെയിന്റനൻസ് ചെയ്യുന്നതിനുവേണ്ടി 19 വാർഡുകളെയും ഒറ്റ യൂണിറ്റുകളായി കണക്കാക്കി രാഷ്ട്രീയ വ്യത്യാസമില്ലാതെ കഴിഞ്ഞ അഞ്ചുവർഷക്കാലം തൊണ്ണൂറ്റിയാറ് ലക്ഷത്തി അറുപത്തി ആരായിരത്തി അഞ്ഞൂറ് രൂപയാണ് വഴി വെട്ടം പദ്ധതിക്കായി മാറ്റിവെച്ച് നടപ്പിലാക്കിയത്. 19 വാർഡുകളിലും ആവശ്യമായ ലൈൻ നീട്ടുന്നതിനും എൽഇഡി, സിഎഫ്എൽ ലൈറ്റുകളും നിലവിലുള്ളത് മെയിന്റനൻസ് ചെയ്യുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ലൈൻ നീട്ടുന്ന അതിലേക്കും ആണ് ഫണ്ട് മാറ്റി വെച്ചിരുന്നത്. അത് വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു എന്നത് മാത്രമല്ല 2020- 2021 വാർഷിക പദ്ധതിയിൽ 7 ലക്ഷം രൂപ ഈ പദ്ധതിക്കായി അധികമായി മാറ്റി വെച്ചിട്ടാണ് ഭരണസമിതി കാലാവധി അവസാനിക്കുന്നത് . എന്നാൽ ആ തുക പിന്നീട് വന്ന എൽഡിഎഫ് ഭരണ സമിതി വകമാറ്റി ചെലവാക്കുന്നതിനാണ് ശ്രമിച്ചത്. പുതിയ ഭരണസമിതി വന്നിട്ട് 2021- 22 വാർഷിക പദ്ധതിയുടെ കാലാവധി ഒരു മാസം മാത്രം അവശേഷിക്കെ 22-23 വാർഷിക പദ്ധതിയുടെ പുതിയ ഭരണസമിതിയുടെ രണ്ടാം സാമ്പത്തിക വർഷത്തിലെ ഗ്രാമസഭകളും മറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നു എന്നല്ലാതെ ഈ വർഷത്തെ മെയിന്റനൻസ് നടപടികൾ പോലും നടക്കുന്നില്ല. ആനാട് ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളും കുറ്റാ കുറ്റിരുട്ടിൽ ആണ് ഉള്ളത്.


ആനാട് പഞ്ചായത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉത്സവം നടക്കുന്ന സമയം കൂടിയാണിത് . ആയതിനാൽ കാൽനടയാത്രക്കാർക്ക് രാത്രികാലങ്ങളിൽ യാത്ര ജീവന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി മാറിക്കൊണ്ടിരിക്കേ പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആനാട് സുരേഷ് ആരോപിച്ചു. ഇത്തരത്തിൽ ജനങ്ങളെ നോക്കുകുത്തിയാക്കി മുന്നോട്ടുപോകുന്ന ഭരണസമിതിക്കെതിരെ ജനങ്ങളെ അണിനിരത്തി സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സുരേഷ് അറിയിച്ചു.

 
  


    
    

    




Post a Comment

0 Comments