കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതിയുണ്ട്. ഹൃദയാഘാതത്തിന്റെ അപകടാവസ്ഥയിൽ നിന്ന് മാറ്റമുണ്ട്. വലിയ അളവിൽ വിഷം ഉള്ളിൽ എത്തി. അതാണ് ഹൃദയത്തെ ബാധിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ രതീഷ് കുമാർ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.