Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഐജിആർഎ ടെസ്റ്റ്‌ ആരംഭിച്ചു

നെടുമങ്ങാട്: ദേശീയ ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായി 2025 ഓടുകൂടി കേരളത്തിൽ ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടിബി അണുബാധ പിടിക്കുന്നതിനുള്ള ഐജിആർഎ (Interfelone Gamma Release Assay)ടെസ്റ്റ്‌ ആരംഭിച്ചു. നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം നിർവഹിച്ചു.


തിരുവനന്തപുരം ജില്ലയിലെ കേന്ദ്രമാണ് ജില്ലാ ആശുപത്രിയിൽ ആരംഭിച്ചത്. നിലവിലെ രോഗബാധിതരുടെ സമ്പർക്കം ഉള്ളവരിൽ അഞ്ച് വയസിനു മുകളിൽ പ്രായമുള്ളവർക്ക് ആണ് ഈ പരിശോധന നടത്തുന്നത്. പോസിറ്റീവ് ആകുന്നവർക്ക് ക്ഷയരോഗ പ്രതിരോധ ചികിത്സ നൽകുന്നതാണ്. നിലവിൽ ക്ഷയരോഗ നിർണായതിനുള്ള ട്രൂനാറ്റ് പരിശോധനയ്ക്ക് പുറമെയാണ് ഈ സംവിധാനം ആരംഭിച്ചത്. ഇതിനോടനുബന്ധിച്ചുള്ള ബയോസേഫ്റ്റി ക്യാബിനറ്റിന്റെ പ്രവർത്തനോദ്ഘാടനം നെടുമങ്ങാട് ടിബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. മനോജ് കുമാർ പിആർ നിർവഹിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് സീന എസ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ടിബി ഓഫീസർ ഡോ. ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് അഷറഫ് (സീനിയർ കൾസൾട്ടന്റ്), ഡോ. വിനയചന്ദ്രൻ (പീഡിയാട്രീഷൻ-ശിശുരോഗം), അനിൽ (എസ്ടിഎൽഎസ്), അനിൽ (എസ്ടിഎസ്), തുടങ്ങിയവർ പങ്കെടുത്തു.
 
  


    
    

    




Post a Comment

0 Comments