Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആറ്റിങ്ങലിൽ അക്രിക്കടയ്ക്ക് തീപ്പിടിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ പൊന്നറ ക്ഷേത്രത്തിന് സമീപം ആക്രിക്കടയിൽ വൻ തീപ്പിടുത്തം. രാത്രി 7 മണിയോടെയാണ് സംഭവം. ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഷെഡിനുള്ളിൽ നിന്നും വൈകുന്നേരം തീയുംപുകയും ഉയരുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.


ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഫയർസ്റ്റേഷനുകളിൽ നിന്നുള്ള അഞ്ച് യൂണിറ്റുകൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. മൂഴിയിൽ സ്വദേശി നുജുമിന്റെ ഉടമസ്ഥതയിലുളളതാണ് ആക്രിക്കട. തീപടരാത്ത ഭാഗത്തുണ്ടായിരുന്ന സാധനങ്ങൾ നാട്ടുകാർ മാറ്റിയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീപടർന്നില്ല. സമീപത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയുടെ വൃദ്ധസദനത്തിൽ താമസിച്ചിരുന്നവരെ ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

 
  


    
    

    




Post a Comment

0 Comments