Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തലക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു മരിച്ചു

ചന്തവിള: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ തലക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ദീപു. കുപ്പി കൊണ്ടും കല്ല് കൊണ്ടുമാണ് ദീപുവിന് അടിയേറ്റത്.


വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അരമണിക്കൂറിലേറെ റോഡരികില്‍ ചോരവാര്‍ന്ന് കിടന്ന ദീപുവിനെ പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്.

ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു ദീപുവിന് പരിക്കേറ്റത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ട്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ദീപു.

 
  


    
    

    




Post a Comment

0 Comments