ഡിസംബര്‍ എട്ടിനാണ് നേരത്തെയും വൈഡൂര്യ ഖനനത്തിന് കുപ്രസിദ്ധി നേടിയ പൊന്മുടിമലയുടെ താഴ്വാരത്തില്‍ വീണ്ടും ഖനനം നടന്നതായി സ്ഥിരീകരിച്ചത്. തുടക്കത്തില്‍ വനംവകുപ്പും പോലീസും ഖനനം നടന്ന കാര്യം നിഷധിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് സ്ഥിരീകരിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററും 43 ടിന്പശയും വലിയചുറ്റികകള്, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകള്‍, കമ്പിപ്പാര, ടാര്പ്പോളിന് ഷീറ്റുകള്‍ എന്നിവയും കണ്ടെത്തി. ഇതിന്റെ തുടരന്വേഷണം ഇപ്പോഴും ഇഴയുകയാണ്. അതിനിടെയാണ് ഉദ്യോഗസ്ഥനെതിരെ സസ്പെന്ഷന് നടപടി വന്നിരിക്കുന്നത്.
കഴിഞ്ഞദിവസം നിയമസഭയില്‍ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഖനനം നടന്ന സ്ഥലത്തിന് സമീപം ഒരു ശാസ്താക്ഷേത്രമുണ്ട്. ഇവിടത്തെ പൂജാരിക്ക് ബ്രൈമൂറില്‍ നിന്ന് ക്ഷേത്രത്തിലെത്താന്‍ ആറ് കിലോമീറ്ററോളം നടക്കണം. ഇദ്ദേഹവും വനംവകുപ്പിന്റെ ക്യാമ്പ് ഷെഡില്‍ എത്തി ഇവിടത്തെ രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ക്ഷേത്ര പൂജ ചെയ്യാറുള്ളൂ. ഈ സാഹചര്യത്തിലാണ് യാതൊരു പരിശോധനയും കൂടാതെ ഇരുപത് ദിവസത്തോളം ഖനനം നടന്നു എന്നവിവരം പുറത്തുവന്നത്.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.