വെമ്പയം: വെമ്പായത്ത് നാലു വയസുകാരന്‍ കാല്‍വഴുതി കുളത്തില്‍ വീണു മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന്‍ ലാലിന്‍ മുഹമ്മദ്(4) ആണ് മരിച്ചത്. സമീപത്തെ വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കുളക്കോട് അംഗണവാടിയ്ക്ക് സമീപമായിരുന്നു അപകടം.

വൈകുന്നേരം സമീപത്തെ വീട്ടില്‍ നിന്ന് പാല്‍വാങ്ങാന്‍ മുനീറ ലാലിനെ പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങിവന്നില്ല. തുടര്‍ന്ന് ലാലിന്റെ മൂത്തസഹോദരന്‍ ലല്ലു അന്വേഷിച്ചുപോയി. റോഡിനു സമീപത്തെ കുളത്തിന്റെ കരയില്‍ പാല്‍ ഇരിക്കുന്നത് ലല്ലുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.
കുളത്തില്‍ നോക്കിയപ്പോള്‍ കുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ലല്ലു മുനീറയെയും സമീപവാസികളും വിളിച്ചുവരുത്തി ലാലിനെ കരയില്‍ കയറ്റി. തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.