Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തിരുവനന്തപുരം മദ്യക്കടത്ത് കേസിലെ ഒന്നാം പ്രതി മുൻ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ.

തിരുവനന്തപുരം മദ്യക്കടത്ത് കേസിലെ ഒന്നാം പ്രതി മുൻ കസ്റ്റംസ് സൂപ്രണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം മദ്യക്കടത്ത് കേസിലെ ഒന്നാം പ്രതി മുൻ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. ലൂക്ക് കെ ജോർജ് ആണ് അറസ്റ്റിലായത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരമാണ് ലൂക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിലൻസിന്റെ ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരിക്കെയാണ് ലൂക്ക് മദ്യക്കടത്ത് നടത്തിയത്.

വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ പേരും പാസ്‌പോർട്ട് വിവരങ്ങളും ശേഖരിച്ച് വ്യാപകമായി മദ്യക്കടത്ത് നടത്തി വരികയായിരുന്നു ഇയാൾ. ആറ് കോടി രൂപയുടെ മദ്യമാണ് പല ആളുകളുടെ പേരിൽ ഇയാൾ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത്.
മദ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തായിട്ടും ആദ്യഘട്ടത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. ഉന്നത സ്വാധീനങ്ങളുടെ ബലത്തിലായിരുന്നു ലൂക്ക് അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ലൂക്കിനെ സർവീസിൽ നിന്നും പുറത്താക്കിയത്.




 
  


    
    

    




Post a Comment

0 Comments