ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല്
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണ് നാല് പേരും.p വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് 7 പേര് അടങ്ങുന്ന യുവാക്കളുടെ സംഘം ഇന്നലെ രാത്രി 9 .30 നാണ് ഭക്ഷണം കഴിച്ചത്. ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി. രാത്രി മുതൽ ഛർദി ,വയറിളക്കം,വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രികളിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഭക്ഷണത്തോടൊപ്പം മുന്തിരി ജൂസ് കഴിച്ച അജിൻ ദേവ് നെയ്യാറ്റിൻകര ,ബെൻസൺ അമരവിള ,സച്ചിൻ അമരവിള ,ആഷിക് ആലി അമരവിള തുടങ്ങിയവർക്കാണ് വിഷബാധയേറ്റത്. ഇവർ ഇപ്പോഴും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.