മാരക ലഹരിമരുന്നായ എംഡിഎംഎയും കിലോ കഞ്ചാവും റിസോർട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്നും രണ്ട് മോട്ടോർ സൈക്കിളുകളും ഒരുകാറും 12 മൊബൈൽഫോണുകളും പിടിച്ചെടുത്തു. പോലീസിന്റെയും ഡാൻസഫ് ടീമിന്റെയും നർക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിൽ ആയിരുന്നു ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഏഴ് കിലോ കഞ്ചാവും, 0.9 ഗ്രാം എംഡിഎംഎയുമാണ് പരിശോധനയിൽ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വീറ്റി രാശിത്ത്, വർക്കല ഡിവൈഎസ്പി പി നിയാസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കിലർ എന്നിവരുടെ നേതൃത്വത്തിൽ വർക്കല സിഐ വിഎസ് പ്രശാന്ത്, എസ്ഐ അജിത് കുമാർ എന്നിവരുൾപ്പെടുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.