ആറ്റിങ്ങൽ: ഒരു കുടുംബത്തിലെ ആറു പേരെ ആക്രമിച്ച പ്രതികൾ പിടിയിൽ. നഗരൂർ തേക്കിൻകാട് സ്വദേശിയായ ശംഭു, അച്ഛൻ രാധാകൃഷ്ണൻ നായർ, അച്ഛന്റെ അനുജൻ ശശി, അമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവരെയാണ് നാലുപേരടങ്ങുന്ന സംഘം ആക്രമിച്ച് മാരകമായി പരിക്കേല്പിച്ചത്. തേക്കിൻകാട് ഷൈൻ നിവാസിൽ പട്ടര് എന്നു വിളിക്കുന്ന അരുൺ എം നായർ (36), തേക്കിൻകാട് വിഷ്ണുഭവനിൽ വിഷ്ണു.എസ് (35), തേക്കിൻകാട് അരുൺ നിവാസിൽ അരുൺ (37), തേക്കിൻകാട് വിളയിൽ വീട്ടിൽ തൻസീർ (37), എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2020 ലെ ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ശംഭുവും വിഷ്ണുവും അരുണും തമ്മിൽ സംഘർഷം ഉണ്ടാകുകയും നഗരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ശത്രുതയിലായിരുന്നു ഇരുകൂട്ടരും. ഇന്നലെ നാലരയോടു കൂടി ശംഭുവിന്റെ അച്ഛൻ രാധാകൃഷ്ണൻ നായരുമായി പ്രതികൾ തേക്കിൻകാട് ജംഗ്ഷനിൽ വച്ച് നടന്ന വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളിലൊരാളായ വിഷ്ണുവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.