Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മധ്യവയസ്ക്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; എസ്ഐയ്ക്ക് പരിക്ക്

മധ്യവയസ്ക്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
നെടുമങ്ങാട്: മധ്യവയസ്ക്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മഞ്ച പേരുമല പുത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (43) നെയാണ് നെടുമങ്ങാട് പോലീസ് അറസറ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെ കല്ലിംഗലിലെ കടയിൽ മാസ്ക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ ഷാഫി കട നടത്തിപ്പുകാരിയായ മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. ബഹളം കേട്ട് എത്തിയ അടുത്ത കടക്കാരനെ ഇയാൾ കൈവശം കരുതിയിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആളുകൾ കൂടുന്നത് കണ്ട് മദ്യവിൽപ്പനശാലയിലേക്ക് പോകുകയുംചെയ്തു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ വീശിയ കത്തികൊണ്ട് നെടുമങ്ങാട് എസ് ഐ സുനിൽ ഗോപിയ്ക്ക് കൈവിരലിന് പരിക്ക് പറ്റി. കൂടെയുണ്ടായിരുന്ന മറ്റ് പോലീസുകാർ ചേർന്ന് ഇയാളെ കീഴ്പെടുത്തി. സ്ഥിരമായി മദ്യപിച്ച് ബഹളമൂണ്ടാക്കുന്ന ഇയാൾക്കെതിരെ നേരത്തേയും നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.

മധ്യവയസ്ക്കയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. പോലീസ് നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എസ് ഐ സുനിൽ ഗോപി എന്നിവരുടെ നേതൃത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments