Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പേരും വിലാസവും ചോദിച്ചതിന് നെടുമങ്ങാട് എഎസ്ഐയെ ദേഹോപദ്രവമേൽപിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

നെടുമങ്ങാട്: പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെട്ട ഹൗസിങ് ബോർഡ്‌ ലക്ഷ്മി വിലാസത്തിൽ അക്ഷയ് (23) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി കുളവിക്കോണത്ത് ബഹളമൂണ്ടാക്കി പൊതുജനശല്യം ഉണ്ടാക്കിയതിന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് പാറാവിൽ സൂക്ഷിച്ചിരുന്ന ഇയാളുടെ പേരും വിലാസവും ചോദിച്ച ജി ഡി ചാർജിലുണ്ടായിരുന്ന സുഭാഷ് എന്ന എഎസ്ഐയെ യാതൊരു പ്രകോപനവും കൂടാതെ ദേഹോപദ്രവം ഏല്ഴപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച എസ്ഐയേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരേയും ഇയാൾ ദേഹോപദ്രവം ഏൽ പ്പിച്ചു. പരാതികളുമായി സ്റ്റേഷനിലുണ്ടായിരുന്ന പൊതുജനങ്ങളുടെ മുന്നിൽ വച്ചാണ് ഇയാൾ അക്രമങ്ങൾ നടത്തിയത്. പോലീസ് വളരെ ബുദ്ധിമുട്ടിയാണ് ഇയാളെ കിഴ്പെടുത്തിയത്. സുഭാഷിന്റെ പരാതിയിന്മേൽ സർക്കാർ ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെയും എസ്ഐ സുനിൽ ഗോപിയുടേയും നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.

Post a Comment

0 Comments