Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വയോധികയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച് ഗുരുതരമായി
കടയ്ക്കാവൂർ: വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ് ചെയ്തു. കടയ്ക്കാവൂർ പാലാംകോണം വൈഷ്ണവവിലാസത്തിൽ കാക്ക സുനു (46) എന്നറിയപ്പെടുന്ന അനിൽകുമാറിനെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതി പണം ആവശ്യപ്പെട്ട് വയോധികയുടെ വീട്ടിൽ എത്തുകയും, പണം നൽകാത്തതിനെ തുടർന്ന് വീടിനുള്ളിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സംഭവത്തിനു ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ വയോധിക ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.



 
  


    
    

    




Post a Comment

0 Comments